|
|
![]() |
|||||
|
|
മുയ്യം രാജന്‍"Kanmadam", TI-20, NCL Colony, ഫോണ്‍: 9425190321 |

നാട്ടിടവഴിയിലൂടെ
ഒറ്റയ്ക്കു നടക്കുബോള്‍
നിങളൊരു
നാഗരികാനാണോയെന്നു
കാറ്റു കിന്നാരം ചോദിയ്ക്കും
ഗൃഹാതുരതകള്‍
തോല്‍ സഞ്ചിയില്‍
തൂക്കി നടന്ന
കാഥികനായിരുന്നില്ലേയെന്നു
കാലം കണ്ണു തുറിയ്ക്കും
നാടുകള്‍ അടിക്കടി
നഗരവല്ക്കരിക്കപ്പെടുബോള്‍
നോക്കുകുത്തികളായി
നിലകൊള്ളുക നിങ്ങളെഴുതിയ
കള്ളക്കവിതകള്‍ മാത്രമായിരിക്കുമെന്നു
നാളെയൊരു നാട്ടുകവി
കളിയാക്കിച്ചിരിക്കും?