|
അന്ധര്‍ക്കുള്ള സീറ്റിലിരുന്ന്
അന്ധനായി.
ഇപ്പോള്‍ ഒന്നും കാണുന്നില്ല,
വണ്ടിയുടെ സ്വരം മാത്രം.
അടുത്തിരിക്കുന്നവനോട്
എനിക്കിറങ്ങേണ്ടയിടം പറഞ്ഞു.
എത്താറായോ എന്ന്
ആരാഞ്ഞു.
സ്റ്റോപ്പ് കഴിഞ്ഞെന്നറിഞ്ഞ്
അടുത്ത സ്റ്റോപ്പിലിറങ്ങി.
വീടെത്തും മുമ്പേ
സാധാരണ സീറ്റിലിരുന്ന്
കാഴ്ച തിരിച്ചു പിടിക്കണം.
ബസ്സ് മടങ്ങുന്നത് കാതോര്‍ത്തു.
|
നന്നായി. ഋജുരേഖീയമായ ഒന്ന്.
സത്യവും ഭംഗിയും നേര്‍വഴിയില് കൊഴിയും ഇലകളല്ല.
സസ്നേഹം,
അനൂപ്. എം.ആര്‍
"kollam"