![]() |
|||||
നവീന്‍ ജോര്ജ്ജ്ചെറുപുഷ്പ ഭവനം, മാങ്ങോട് , കോട്ടമല പി.ഒ, കാസര്‍കോട് |
കറുത്തും വെളുത്തും
ഹൃദയത്തിനു കുറുകേ
കിടക്കുന്ന വഴിയില്‍
കാല്‍നടയാത്രക്കാരാ
എന്നിലേയ്ക്കാണെങ്കില്‍
എന്നില്‍ നിന്നാണെങ്കില്‍
വേഗം.
എങ്ങുനിന്നാണെന്നോ
എങ്ങോട്ടാണെന്നോ
എന്തുകൊണ്ടാണെന്നോ
അറിയാത്ത
ഒരപകടം
ആംബുലന്‍സുപോലെ
ചീറിവരുന്നുണ്ട്.
** നമുക്കിടയില്‍
എന്റെ കാട്ടുവഴികളില്‍
കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മയ്ക്ക്