തര്‍ജ്ജനി

കവിത

സമയം

ഞാനൊരിടത്തും
നിന്നിരുന്നില്ല.....
സമയത്തിന് കുറുകേ
അതിവേഗത്തിലാണെന്‍റെ യാത്ര

എതിരെ വരുന്നവര്‍
സമയം ചോദിക്കുന്നു.
“മണിയെന്തായീ?”
മുഖം നോക്കാന്‍ സമയമില്ലാതെ
വാച്ച് നോക്കി
കാലത്തെ തുപ്പിക്കൊടുക്കുന്നു....

“ചിലരുടെ ബസ്സുപോയി
ബെല്ലടിച്ചു, പാര്‍ട്ടി തുടങ്ങാറായി
കാത്തുനിന്നവള്‍
പോയിരിക്കുമോ?”

നിമിഷങ്ങള്‍
വര്‍ഷങ്ങളെ മാറ്റാം.......
ശ്വാസം വേഗത്തിലായി,
ഹൃദയം കൂട്ടിയിടിച്ചു,
രക്തം കട്ടയായി......
‘കാറ്റ്’ പലവഴിക്ക് പോയി.

ഞാനൊരിടത്തും
നിന്നിരുന്നില്ല......
സമയമോര്‍മ്മപ്പെടുത്തുന്നൊരെന്‍
വാച്ചല്ലാതെ.........

പ്രജീഷ്
Subscribe Tharjani |