തര്‍ജ്ജനി

കവിത

ഗുഡ് ബൈ

ആകാശം
വറ്റിപ്പോയ
ആ കറുത്ത രാത്രിയില്‍‌
ഇരുണ്ട കായലിലെ
കറുത്ത ഹംസങ്ങളെ നോക്കി
നീ അയച്ച
നിശ്വാസങ്ങളുടെ ചൂട്
ചൂലിന്റെ നിറമുള്ള
എന്റെ കിടക്കപ്പായകളെ
പൊള്ളിച്ചപ്പോഴാണ്
നീ സിരകളിലേക്ക്
കുത്തിവെക്കുന്ന
പ്രണയ ലഹരി
മസ്തിഷ്കത്തിലെ
സ്വപ്നവും
ആകാശവും
കറുപ്പിക്കുന്നതറിഞതും
ഒരു ആസന്ന
"ഗുഡ് ബൈ" യുടെ
അനിവാര്യതയെ
വിളിച്ചറിയിച്ചതും.

ശഫഖ് ഇ സുദ്ധീര്‍ പടിഞാറ്റും‌മുറി
ജിദ്ദ

00966-556380912
www.shefees.blogspot.com

Subscribe Tharjani |
Submitted by Najoos (not verified) on Tue, 2008-08-05 13:12.

ഈ പൊള്ളുന്ന വരികള്‍ എത്ര വിദൂരതയിലേക്ക്‌ നീ മറഞു നീങിയാലും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത സ്റ്റിക്കര്‍ പോലെ എന്നിലേക്കലിഞു പോയി...