![]() |
|||||
വിമര്‍ശനം |
വിമര്‍ശനമെന്നത് ചെറുനാരങ്ങയും പച്ചമുളകും ഒന്നിച്ചു വിളമ്പുന്ന സദ്യയാകാം വിളയെന്ന് വളരുന്ന കളകളെ വേരോടെ പറിക്കുന്ന കൈയാകാം. തൊടുക്കുന്ന അമ്പിനോടൊത്ത് തന്നെയും തെറിപ്പിക്കുന്ന വീര്യമാകാം... സത്യത്തിന്റെ വരമ്പത്ത് വച്ച് ശത്രുവിനും മിത്രത്തിനും ഒരുമിച്ച് നല്‍കുന്ന കൂലിയാകാം. നിശ്ചയങ്ങളുടെ കുന്നില്‍ നിന്ന് സംശയങ്ങളുടെ കടലിലേക്ക് സ്വയം വീഴ്ത്തുന്ന സാഹസമാകാം. വിജ്ഞാന നദികളെ ഒരിടത്തിണക്കി നുണയുടെ തടയണ ഒരു വാക്കില്‍ കീറുന്ന പ്രവാഹ വിന്യാസമാകാം. എന്തായാലും, ഉമേഷ് ബാബു. കെ. സി |