തര്‍ജ്ജനി

ദീപ ബിജോ അലക്സാണ്ടര്‍

676,ദര്‍ശന്‍ നഗര്‍,
പേരൂര്‍ക്കട,
തിരുവനന്തപുരം.
മെയില്‍: raaathrimazha@gmail.com
ബ്ലോഗ്: http://viralthumpukalilemazha.blogspot.in, http://raaathrimazha.blogspot.com

Visit Home Page ...

പുസ്തകം

സ്വപ്നങ്ങളിലേക്കുള്ള വഴികള്‍….

ഈ വഴി തുടങ്ങുന്നതു് വയനാട്‌ സുരഭിക്കവലയിലെ ഒരു കൊച്ചു വീട്ടില്‍ നിന്നാണു്. അവിടെ ഒടിഞ്ഞു നുറുങ്ങിയ ശരീരവുമായി ,നാലു ചുവരുകള്‍ക്കുള്ളിലേക്കു ചുരുങ്ങിപ്പോയൊരു ജീവിതമുണ്ടു് - കണ്ണീരിനും വേദനക്കുമിടയിലും സ്വപ്നങ്ങള്‍ കാണാന്‍ ധൈര്യപ്പെടുന്ന, അക്ഷരങ്ങളെ പ്രണയിക്കുന്ന ഒരുവന്റെ ജീവിതം….

കവിതയുടെ കൈ പിടിച്ചവന്‍ താണ്ടി വന്ന വഴിയാണിതു് - ബലഹീനമെങ്കിലും, പതറാത്ത ചുവടുകളോടെ ഈ വഴി തുറക്കുന്നതു് അതിരുകളില്ലാത്ത സ്വപ്നങ്ങളുടെ അതിവിശാല ലോകത്തേക്കാണു്......

"സ്വപ്നങ്ങളിലേക്കുള്ള വഴികള്‍" ബിനു.എം.ദേവസ്യ എന്ന പതിനെട്ടുകാരന്റെ ആദ്യ കവിതാസമാഹാരമാണു്. ബിനുവിന്റെ 29 കവിതകളും ഒരു കഥയുമാണു് ഇതിലുള്ളതു്. കവിതകളുടെയും കഥയുടെയും ഇംഗ്ലീഷ്‌ വിവര്‍ത്തനവും ഈ പുസ്തകത്തില്‍ തന്നെ രണ്ടാം ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അവതാരിക മലയാളത്തിന്റെ പ്രിയ കവി പ്രൊഫസര്‍ വി. മധുസൂദനന്‍ നായരുടേതാണു്‌.

എന്താണീ കവിതാ സമാഹാരത്തിന്റെ പ്രത്യേകത?

ബിനുവും അവന്റെ ജീവിതവും തന്നെയാണു് "സ്വപ്നങ്ങളിലേക്കുള്ള വഴികളെ" വ്യത്യസ്തമാക്കുന്നതു്‌. ബിനു വെറുമൊരു പതിനെട്ടുകാരന്‍ കവി മാത്രമല്ല.രോഗപീഡകളുടെയും ദുരിതങ്ങളുടെയും ഇത്തിരി ലോകത്തു്; സ്വപ്നങ്ങളുടെ കൈപിടിച്ചുള്ള നിലനില്പിന്റെയും അതിജീവനത്തിന്റെയും ആള്‍രൂപമാണവന്‍. ബിനുവിന്റെ കവിതകളില്‍ അവന്‍ കടന്നു വന്ന മുള്‍വഴികളുടെ വേദനയും കണ്ണീരുമുണ്ടു്‌, നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടു്‌. ലളിതമായ ആ വരികള്‍ നമ്മുടെ ഉള്ളുലയ്ക്കാന്‍ പോന്നവയാണു്. നമ്മോളം ഭാഗ്യവന്മാരല്ലാത്തവരുടെ, നാം കാണാതെ പോകുന്ന ജീവിതക്കാഴ്ചകളിലേക്കു് കണ്ണു തുറപ്പിക്കുന്നവാന്‍ കരുത്തുള്ളവ.അവന്‍ തന്നെയാണു്‌, അവന്റെ ജീവിതം തന്നെയാണു് ആ കവിതകളില്‍.

Osteogenesis Imperfecta എന്ന, അസ്ഥികളെ ബാധിക്കുന്ന ജനിതകവൈകല്യമാണു് ബിനുവിന്റെ രോഗാവസ്ഥ. ചെറിയൊരു ക്ഷതം കൊണ്ടു പോലും പൊടിഞ്ഞു നുറുങ്ങുന്ന എല്ലുകളാണവന്റേതു്‌. രണ്ടു വയസ്സു് മുതല്‍ തന്റെ ശരീരത്തെ തകര്‍ത്തു നുറുക്കി,ഇഴഞ്ഞു നീങ്ങാവുന്നത്ര ദൂരത്തേക്കു മാത്രം തന്റെ ലോകത്തെ ചുരുക്കിക്കളഞ്ഞ രോഗാവസ്ഥയിലും അവന്‍ അക്ഷരങ്ങളെ സ്നേഹിച്ചു കൊണ്ടേയിരുന്നു.

ബിനുവിനെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ചികിത്സിച്ചു കൊണ്ടിരുന്ന, സൗജന്യമായി ചികിത്സിക്കുന്ന വയനാട്ടിലെ സാമൂഹ്യപ്രവര്‍ത്തകന്‍ ഡോ.പി.ജി.ഹരിയാണു് അവന്റെ "നൊണ്ടിപ്പയ്യന്‍" എന്ന കവിത www.chintha.com -ലെ തര്‍ജ്ജനി മാസികയില്‍ പ്രസിദ്ധീകരണത്തിനയച്ചതു് ( http://www.chintha.com/node/2736)‌. ആ കവിതയിലൂടെ അവനെയറിഞ്ഞ കെ.ജി.സൂരജ്‌ അവനു വേണ്ടി രൂപംകൊടുത്ത http://binuvinte-kavithakal.blogspot.com/ എന്ന ഇ-കവിതാസമാഹാരത്തിലൂടെയും ,മറ്റനേകം സുഹൃത്തുക്കളുടെ ബ്ലോഗുകളിലൂടെയും, ഇ-ലോകവുമായി നേരിട്ടൊരു ബന്ധവുമില്ലാത്ത ബിനുവും അവന്റെ കവിതകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ്‌ സൈറ്റുകളായ www.orkut.com, www.koottam.com എന്നിവയില്‍ ബിനുവിനായി കമ്മ്യൂണിറ്റികളും ബ്ലോഗുകളും രൂപീകരിക്കപ്പെട്ടതോടെ ഭാഷാ-ദേശാന്തരങ്ങള്‍ക്കപ്പുറത്തേക്കു് ബിനുവിന്റെ ലോകം വളര്‍ന്നു. അവന്റെ ചെറിയ ലോകത്തിലേക്കു് സ്നേഹവും കരുതലുമായി ഒരുപാടു് കൂട്ടുകാരെത്തി. ഇന്നുവരെ അവനെ നേരിട്ടു കണ്ടിട്ടില്ലാത്തവരടക്കം,അനേകം സുഹൃത്തുക്കളുണ്ടു് അവനൊപ്പം ചികിത്സയ്ക്കും പഠനത്തിനുമാവശ്യമായ സാമ്പത്തിക പിന്തുണയടക്കമുള്ള സഹായങ്ങള്‍ എത്തിച്ചുകൊണ്ടു്‌, ഫോണിലൂടെയും കത്തുകളിലൂടെയും അവരവനുമേല്‍ സ്നേഹവാത്സല്യം ചൊരിയുന്നു.

ബിനുവിപ്പോള്‍ ചികിത്സ, ഇലക്ട്രോണിക്സ്‌ പഠനം, പത്താം തരം തുല്യതാപരീക്ഷക്കുള്ള തയ്യാറെടുപ്പു് തുടങ്ങിയവയുമായി മാനന്തവാടിയിലെ കാരുണ്യനിവാസിലാണു് താമസം. അച്ഛന്റെ മരണം, മൂത്ത സഹോദരന്റെ ആത്മഹത്യ, വര്‍ഷങ്ങള്‍ നീണ്ട ബിനുവിന്റെ ചികിത്സാചെലവുകളും, കാര്‍ഷികവിലത്തകര്‍ച്ചയും വരുത്തി വച്ച കടബാദ്ധ്യതകള്‍ എന്നിങ്ങനെ അനേകം ദുരിതങ്ങളിലൂടെ കടന്നു പോയ ബിനുവിന്റെ കുടുംബം ജപ്തിഭീഷണിയും സാമ്പത്തികപരാധീനതകളും കാരണം കിടപ്പാടം പോലും വിറ്റു് തമിഴ്‌നാടിലേക്കു് താമസം മാറ്റിയിരിക്കുന്നു.

"സ്വപ്നങ്ങളിലേക്കുള്ള വഴികള്‍" ബിനുവിന്റെ മാത്രം സ്വപ്നമല്ല; ലോകത്തിന്റെ നാനാഭാഗങ്ങളിലിരുന്നു് ബിനുവിന്റെ കൂട്ടുകാര്‍ അവനോടൊപ്പം ഒരേ മനസ്സോടെ ഒരുമിച്ചു കണ്ട സ്വപ്നമാണു്‌. ആ സ്വപ്നമാണിപ്പോള്‍ പുസ്തകരൂപത്തില്‍ വായനക്കാരിലേക്കെത്തുന്നതു്‌.

മലയാളത്തിലുള്ള ആദ്യഭാഗത്തിനു പുറമേ ബാബു രാമചന്ദ്രനും പദ്മ.കെ.പി യും ചേര്‍ന്നു തയ്യാറാക്കിയ ഇംഗ്ലീഷ്‌ പരിഭാഷ പുസ്തകത്തിന്റെ പ്രധാന പ്രത്യേകതയാണു്‌. ആമുഖം, കത്തുകള്‍ തുടങ്ങിയവയുടെ പരിഭാഷ അശ്വതി.പിയുടേതാണു്‌. രേഖാചിത്രങ്ങള്‍ പദ്മ കെ.പിയും രൂപകല്പന സുനില്‍ കീഴറയും നിര്‍വ്വഹിക്കുന്നു. കവിതകളുടെ സമാഹരണവും എഡിറ്റിങ്ങും കെ.ജി.സൂരജിന്റേതാണു്‌.

കവര്‍പേജ്‌ ഡിസൈന്‍ ചെയ്തിരിക്കുന്നതു് തിരുവനന്തപുരത്തെ കമലാലയം രാജന്‍ മാസ്റ്ററാണു്‌. നാലു് വ്യത്യസ്ത കവര്‍ പേജുകള്‍ ഡിസൈന്‍ ചെയ്തശേഷം, www.orkut.com, www.koottam.com, www.boolokakavitha.blogspot.com, www.clsbooks.blogspot.com എന്നിവയിലൂടെ നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പിലൂടെ ഏറ്റവും മികച്ച കവര്‍ പേജ്‌ തിരഞ്ഞെടുക്കുകയായിരുന്നു.

പ്രകാശനം തിരുവനന്തപുരത്തു നടത്തണമെന്നാണ്‌ ബിനുവിന്റെ ആഗ്രഹം. 2009 മെയ്‌ മാസത്തോടെ പ്രകാശനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ സജീവമായി നടക്കുന്നു.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ സജീവ്‌ .വി യും, ജിതേഷും കവിയുടെ വ്യത്യസ്തങ്ങളായ കാരിക്കേച്ചറുകളൊരുക്കിയിരിക്കുന്നു. ബ്രസീലിയന്‍ ചിത്രകാരി ലൂണ മരിയ ഫ്രെയിന്‍സാഞ്ചസ്സ്‌ സമാഹാരത്തിന്റെ പോര്‍ച്ചുഗീസ് പരിഭാഷയ്ക്കുള്ള ഒരുക്കങ്ങളിലാണു്‌. ഹൈദ്രബാദിലെ Increment Language Solutions ഡയറക്റ്റര്‍, എന്‍. ടി. അഷ്‌ലിയുടെ നേതൃത്വത്തില്‍ അറബിക്ക്‌, സ്പാനിഷ്‌, ജര്‍മ്മന്‍ ഭാഷകളിലേക്കുള്ള പരിഭാഷ പുരോഗമിക്കുന്നു. ഗ്രാഫിക്‌ നോവലിസ്റ്റ്‌, രഞ്ചിത്ത്‌ കുമാര്‍. വി യും സുഹൃത്തുക്കളും ചേര്‍ന്നൊരുക്കുന്ന ബിനുവിന്റെ കവിതകളുടെ ദൃശ്യഭാഷ്യം http://binusdream.blogspot.com/ ലും , കവി സംവിദാനന്ദ്‌ ഒരുക്കിയ ബിനുവിന്റെ തിരഞ്ഞെടുത്ത കവിതകളുടെ ചൊല്‍ക്കാഴ്ച www.ponjaar.blogspot.com/ ലും ക്രമീകരിച്ചിരിക്കുന്നു. കവിതകളുടെ ഇംഗ്ലീഷ്‌ പരിഭാഷകളുടെ ചൊല്‍ക്കാഴ്ച http://binusdream.blogspot.com/ ല്‍ നിന്നുമാസ്വദിക്കാം. ഇതൊരുക്കിയിരിക്കുന്നതു് Central Institute of English and Foreign languages, Hyderabad-ലെ വിദ്യാര്‍ത്ഥിനികളാണു്‌. ആലാപനം - അശ്വതി പി, ഗിറ്റാര്‍ - രേഷം ജോര്‍ജ്ജ്‌, സംഗീതസംവിധാനം - ശ്രീവിദ്യ സുരേന്ദ്രന്‍. കവികള്‍ ജിനു, സംവിദാനന്ദ്‌, രാജീവ്‌ എന്‍. രാമന്‍ എന്നിവര്‍ ചേര്‍ന്നു് കവിയുടെ സ്വപ്നങ്ങള്‍ക്കു് ദൃശ്യഭാഷ്യമൊരുക്കുന്നു. ഹൃസ്വചിത്രത്തിന്റെ ചിത്രീകരണം സജീവമായി പുരോഗമിക്കുന്നു.

പുസ്തകപ്രകാശനത്തോടനുബന്ധിച്ചു് ബിനുവിന്റെ കവിതകളുടെ ദൃശ്യരൂപങ്ങളുടെ പ്രദര്‍ശനം,കവിതകളുടെ മലയാളം ഇംഗ്ലീഷ്‌ ചൊല്‍ക്കാഴ്ചകളുടെ സി ഡികളുടെ പ്രകാശനം, ഹൃസ്വചിത്രത്തിന്റെ പ്രദര്‍ശനം എന്നീ അനുബന്ധപരിപാടികളും നടക്കും. ഇതുമായി ബന്ധപ്പെട്ടു് പ്രവര്‍ത്തിച്ചവരെല്ലാം പൂര്‍ണ്ണമായും സൗജന്യമായാണു് തങ്ങളുടെ കഴിവുകള്‍ ബിനുവിനായി വിനിയോഗിച്ചിരിക്കുന്നതു് .

പ്രസാധനവും വിതരണവും - സീയെല്ലെസ്‌ ബുക്സ്‌, തളിപ്പറമ്പ്‌. 50 രൂപയാണു് പുസ്തകത്തിന്റെ മുഖവില. പുസ്തകം വി പി പി ആയി എത്തിക്കുവാനാണു് പ്രസാധകര്‍ ലക്ഷ്യമിടുന്നതു്‌. ആദ്യ എഡിഷനില്‍ ആയിരം കോപ്പികള്‍. പുസ്തകം മുന്‍കൂട്ടി ബുക്കുചെയ്യുവാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ടു്‌.

'സ്വപ്നങ്ങളിലേക്കുള്ള വഴികള്‍' കൂട്ടുകാര്‍ അവനു് നല്കുന്ന സ്നേഹസമ്മാനങ്ങളുടെ സമാഹാരമാണു് ‌- സ്നേഹം കൊണ്ടു മാത്രം പരസ്പരം ബന്ധിക്കപ്പെട്ട ബിനുവിന്റെയും, അവന്റെ സുഹൃത്തുക്കളുടെയും സ്വപ്നസാക്ഷാത്കാരം. വര്‍ഷങ്ങള്‍ നീണ്ട കൂട്ടായ പ്രയത്നങ്ങള്‍ക്കും പിന്നൊരുക്കങ്ങള്‍ക്കുമൊടുവില്‍ "സ്വപ്നങ്ങളിലേക്കുള്ള വഴികള്‍" വായനക്കാരിലേക്കെത്തുകയാണു്‌- ഹൃദയങ്ങളുടെ കൈയൊപ്പു് ചാര്‍ത്തപ്പെടുവാനായി....

പ്രത്യേക കുറിപ്പ്‌: ബിനുവിനു് നമ്മുടെ ഇ-ലോകവുമായി യാതൊരു ബന്ധവുമില്ലെന്നു് ഓര്‍ക്കുമല്ലോ..

ബിനുവിന്റെ വിലാസം:
ബിനു എം ദേവസ്യ
c/o എം ഡി സെബാസ്റ്റ്യന്‍
മുല്ലയില്‍ ഹൗസ്‌
സുരഭിക്കവല
മുള്ളന്‍കൊല്ലി തപാല്‍
പുല്‍പ്പള്ളി
വയനാട്‌
പിന്‍ കോഡ്‌ : 673579
ഫോണ്‍: + 91 98465 86810

മറ്റു വിവരങ്ങള്‍ക്കു്

aksharamonline@gmail.com
+ 91 94470 25877

Subscribe Tharjani |
Submitted by Aparna (not verified) on Sun, 2009-05-03 11:43.

ബിനുവിന്റെ "സ്വപ്നങ്ങളിലേക്കുള്ള വഴികള്‍" ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍..... :)

Submitted by mini (not verified) on Mon, 2009-05-04 14:33.

മനസ്സില്‍ ഒരു നൊമ്പരമായി...ആശംസകള്‍ നേരുന്നു.

Submitted by Anonymous (not verified) on Mon, 2009-05-04 14:50.

kunjanujan binuvinu snehashamsakal.avante lokavum swapnangalum panku vekkuvan sahayicha soorajinum mattu abyudayakamshikalkum oru padu sneham.....

Submitted by tessy (not verified) on Mon, 2009-05-04 15:03.

binuvinte swapnangalilekkulla vazhikal
ennum sundaramaayirikkatte,,
swapnangal poovaniyatte,,,,,
athinaayi pravarthikkunnavarkkellam
aashamsakal nerunnu

Submitted by Sandhya SN (not verified) on Mon, 2009-05-04 15:11.

Dear Deepa,
From the article I could understand in detail the effort you and your collegues had taken in the matter of rehabilitation of Binu. Also I adore his attempts to write even in the most unconfortable life situations. Once again it proves that the life experiences catalyses the creativity. I appreciate your kindheartness towards him and also appriciate your effort to utilise the social internet networks for theses kinds of positive achivements.
May I ask you to, join me too in your efforts.
regards
Sandhya

Submitted by anas (not verified) on Mon, 2009-05-04 15:49.

K G Suraj , u done a great work
Binu's world is became widen through u
good luck
may Allaha bless u

Submitted by ഡി.പ്രദീപ് കുമാര്‍ (not verified) on Mon, 2009-05-04 22:28.

അതിജീവനത്തിനായുള്ള ബിനുവിന്റെ ജീവിതസമരത്തിനു എല്ലാവിധ പിന്തുണയും ഇതാ.
സൈബര്‍ലോകത്ത് തന്നെ ഇത്ര വിപുലമായൊരു കൂട്ടായ്മ ബിനുവിനു കൈത്തങ്ങായി ഉയരുന്നുവെന്നതും ചരിത്രമാവുകയാണു.ഇത്തരം മഹത്വപൂണമായ പ്രവര്‍ത്തനങ്ങള്‍ പുറം ലോകം കൂടി അറിയേണ്ടതുണ്ടു.അത് കൂടുതല്‍ പേരെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും.

Submitted by sreekantan.g (not verified) on Tue, 2009-05-05 10:45.

Binu you did good work ,,, and I wish you all the best ,and sooraj keep it up .......

Submitted by Sureshkumar Punjhayil (not verified) on Tue, 2009-05-05 15:41.

Best Wishes and our Prayers...!!!

Submitted by Basil Skaria (not verified) on Tue, 2009-05-05 18:26.

ashamsakal

Submitted by ranjitha (not verified) on Tue, 2009-05-05 19:05.

you are doing a good deed sooraj... All the best wishes to you

ranjitha

Submitted by Raju (not verified) on Wed, 2009-05-06 17:37.

Kudos to Dr Deepa and Suraj,
wishing you every success in this venture.

Submitted by shafi muhammed rawther (not verified) on Wed, 2009-05-06 20:10.

പ്രിയ ബിനു
മോശമായ ആരോഗ്യ സ്ഥിതിയിലും...
കവ്യരചനയില്‍ ഏര്‍പ്പെട്ടു മനോഹരമായ ഒരു കൂട്ടം
കവിതകള്‍ രചിച്ച താങ്കളുടെ തളരാത്ത മനീഷയ്ക്ക് മുന്പില്‍
എന്റെ ഊഷ്മളമായ അഭിവാദ്യങ്ങള്‍............
താങ്കളുടെ ഈ ഉദ്യമത്തിന് ഞാന്‍ നിറഞ്ഞ മനസ്സോടെ എന്റെ പിന്തുണ അറിയിക്കുന്നു
താങ്കള്‍ക്ക് ആശംസകളും പ്രാര്‍ത്ഥനകളും
"ലാല്‍" സലാമു അലയ്ക്കും

ഷാഫി മുഹമ്മദ്‌ റാവുത്തര്‍

Submitted by hk santhosh (not verified) on Thu, 2009-05-07 09:01.

മികച്ച ഒരു പോസ്റ്റ്. ദീപയ്ക്ക് നന്ദി.ബിനുവിനെ എന്റെ ശ്രദ്ധയിലേക്ക് കൊണ്ട് വന്നതിന്.ഈ പരിശ്രമങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും. ഈ മാസത്തെ എന്റെ വായനയില്‍ ബിനുവുമുണ്ടാകും എന്ന് ആഗ്രഹിക്കുന്നു.
എഛ്.കെ. സന്തോഷ്

Submitted by Basheer Vellarakad (not verified) on Thu, 2009-05-07 12:30.

എല്ലാ വിധ നന്മകളും നേരുന്നു.
ഹൃദയംഗമമായ ആശംസകളോടേ

Submitted by നീര്‍വിളാകന്‍ (not verified) on Thu, 2009-05-07 16:51.

ദീപാ...

ബിനുവിന്റെയും, ബിനുവിന് പിന്തുണ നല്‍കുന്ന നിങ്ങള്‍ക്കോരോത്തര്‍ക്കും ആശംസകള്‍. ഒപ്പം എന്റെ വ്യക്തിപരമായ എല്ലാ പിന്തുണയും അറിയിക്കട്ടെ.

Submitted by Jayan Damodaran (not verified) on Thu, 2009-05-07 17:17.

ബിനുവിനെക്കുറിച്ച് സൂരജ് വഴി ഏറെ വായിച്ചിട്ടുണ്ട്.
കവിതാ സമാഹാരം ഞാന്‍ നേരിട്ടു വാങ്ങാമെന്നു വിചാരിക്കുന്നു.
ഈ പോസ്റ്റിന് എന്റെ അഭിനന്ദനങ്ങള്‍!

Submitted by പാവപ്പെട്ടവന്‍ (not verified) on Thu, 2009-05-07 17:50.

എല്ലാ വിധ നന്മകളും നേരുന്നു.
ഹൃദയംഗമമായ ആശംസകളോടേ

Submitted by shafi muhammed rawther (not verified) on Fri, 2009-05-08 15:37.

സ്നേഹ സഹോദരന്‍ ബിനുവിന്
തളരുന്ന ശരീരത്തോട് പൊരുതി തളരാത്ത മനീഷയുമായി അക്ഷരങ്ങളില്‍ അഗ്നി പടര്‍ത്തുന്ന
താങ്കള്‍ക്ക് എന്റെ ഊഷ്മളമായ അഭിവാദ്യങ്ങള്‍.......
ഒരുപാട്‌ പരിമിതികള്‍ക്കും ദുരിതങ്ങള്‍ക്കുമിടയില്‍ നിന്ന് താങ്കള്‍ നടത്തുന്ന സാഹിത്യ രചനകള്‍....
പച്ചിലയില്‍ പോലും തീ പടര്‍ത്തുന്നത്ര ഭാവനാ സമ്പന്നമാണ്......
ഒത്തിരിയെഴുതുക ഇനിയുമേറെ...
ഞങ്ങള്‍ക്ക് ആവേശമാവുക.......... തളരാതെ പതറാതെ അക്ഷര നഭസ്സില്‍..
കൊടുംകാറ്റായി മാറുക.......
ആശംസകളും...........പ്രാര്‍ത്ഥനകളും.......

Submitted by manu.kollam (not verified) on Fri, 2009-05-08 16:45.

എല്ലാവിധ ആശംസകളും ഹൃദയം നിറഞ്ഞ് നേരുന്നു..

മനു.കൊല്ലം.
9895938897

Submitted by Bachoo (not verified) on Sat, 2009-05-09 16:03.

ബിനുവിനെ ഞങ്ങള്‍ കൂട്ടം കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തിയത് സൂരജാണ്....
അന്നു മുതല്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ അവനുണ്ട്... അവന്റെ വഴികളിലെ ഓരോ അടിയും അറിയാന്‍ ഞങ്ങള്‍ കാതോര്‍ത്തിരിക്കുമായിരുന്നു......

ദീപ ചേച്ചി മറ്റൊരു മഹത്തായ ഉദ്യമം നടത്തിയിരിക്കുന്നു, ഈ ലേഖനത്തിലൂടെ.....
എല്ലാ ആശംസകളും,
ബിനുവിന്,
ബിനുവിന്റെ സ്വപ്നങ്ങള്‍ക്ക്,
അത് നെഞ്ചിലേറ്റിയ സുമനസുകളായ കൂട്ടുകാര്‍ക്ക്......
നന്മകള്‍!

Submitted by മയൂര (not verified) on Wed, 2009-05-13 19:29.

സ്വപ്നങ്ങളിലേക്കുള്ള വഴികളിലെ കല്ലും മുള്ളും മാറ്റി പനിനീര്‍പ്പൂവുകള്‍ നിറയ്ക്കുന്ന നന്മനിറഞ്ഞ മനസുകള്‍ക്ക് വന്ദനം.

Submitted by BIJU NARANGANAM (not verified) on Thu, 2009-05-14 22:04.

അതിജീവനത്തിനായുള്ള ബിനുവിന്റെ ജീവിതസമരത്തിനു എല്ലാവിധ പിന്തുണയും ഇതാ.
സൈബര്‍ലോകത്ത് തന്നെ ഇത്ര വിപുലമായൊരു കൂട്ടായ്മ ബിനുവിനു കൈത്തങ്ങായി ഉയരുന്നുവെന്നതും ചരിത്രമാവുകയാണു.ഇത്തരം മഹത്വപൂണമായ പ്രവര്‍ത്തനങ്ങള്‍ പുറം ലോകം കൂടി അറിയേണ്ടതുണ്ടു.അത് കൂടുതല്‍ പേരെ പ്രചോദിപ്പിക്കുക തന്നെ ചെയ്യും.

Submitted by nithya (not verified) on Fri, 2009-05-15 06:26.

Best wishes

Submitted by joshy (not verified) on Fri, 2009-05-15 16:18.

sopnaghalileykkulla e therdhayathraykku ente hridhayam niranja aashamsakal

Submitted by Rajesh Rajan (not verified) on Sat, 2009-05-16 16:47.

Best wishes

Submitted by Anonymouskumar (not verified) on Mon, 2009-05-18 10:49.

nalla work ayittundu.. deepakku abinandanangal...

Submitted by Sunil Padinjakara (not verified) on Wed, 2009-05-27 09:58.

ഹൃദയം നിറഞ്ഞ ആശംസകൾ,
സനേഹപൂർവ്വം നന്മകൾ നേരുന്നു.