അമ്മ

കാലത്തിന്റെ കുത്തൊഴുക്കില്‍
അമ്മയ്ക്കു കിട്ടാതെ പോയത്‌
കാലന്റെ കനിവ്‌.
കടം കൊടുത്തും
തിരിച്ചു വാങ്ങാന്‍ മറന്നും
എഴുതിത്തള്ളിയ സ്നേഹം
ചുമട്ടു കൂലി പോലുമേകാതെ
പിറവിയിലെ മറഞ്ഞ മകന്‍.
പങ്കു കച്ചവടതിന്‍ പങ്കു
പറ്റാതെപോയൊരച്ഛന്‍
കാലത്തേര്‍ച്ചക്രത്തില്‍
കൈവിരല്‍ ചേര്‍ത്തപ്പോള്‍
കഷടകാലത്തേക്കിഷ്ട വരങ്ങളി-
രന്നു വാങ്ങാനമ്മ തുനിഞ്ഞില്ല.
അറുപതാണ്ടിന്റെ ജീവിതഭാരം
ചുമലേന്തിയമ്മ.
ഉറവ വറ്റിയുള്‍വലിഞ്ഞ കണ്ണില്‍
ജീവിത നാനാര്‍ത്ഥങ്ങളുമായമ്മ.

ജാഫര്‍

Submitted by Sunil Padinjakara (not verified) on Sat, 2005-09-03 10:00.

Dear Jafar

Keep it up!!!. Manassil Niranja Abhinandhanagaloda.....!!! Prarthanagaloda.....!!!

Eniyum Azhuthanam.

Submitted by Jafar. K (not verified) on Tue, 2005-09-06 12:44.

Thank you...!

Submitted by Sunil Krishnan (not verified) on Fri, 2005-09-09 23:30.

അപദാനങ്ങളില്‍നിന്ന്
വേറിട്ടൊരമ്മ
അനുഭവങ്ങലിലെ അമ്മ
നന്നായിരിക്കുന്നു ജാഫര്‍
ഇനിയും എഴുതുക.

Submitted by Saji (not verified) on Wed, 2005-09-21 16:41.

Dear Mr. Jaffer,

Your thoughts are very good & I follow meaning between lines.
Please continue & wish you good day.

From
Saji