വസ്ത്രം
നീ ആരെന്ന്
നീയണിയുന്ന വസ്ത്രം പറയുന്നു
നിന്റെ യഥാര്‍ത്ഥ മുഖം
തെളിക്കാനും ഒളിക്കാനും
നിന്റെ വസ്ത്രത്തിനു കഴിയുന്നു
വിവസ്ത്രനാകുമ്പോള്‍
നീ നികൃഷ്‌ടനാകുന്നു
വിവസ്ത്രയായ അവളുടെ കുളി
ഒളിഞ്ഞു കണ്ടപ്പോള്‍
പൂത്തുലഞ്ഞത് കാമം
വിവസ്ത്രയായി അവളെ
ആള്‍ക്കൂട്ടത്തില്‍
തെളിഞ്ഞു കണ്ടപ്പോള്‍
കത്തിപ്പടര്‍ന്നത് ക്രോധം
പുതിയ തുന്നല്‍ക്കാരന്‍
ഇന്നുള്ള കുപ്പായങ്ങള്‍
നമുക്കിണങ്ങാത്തവയാണ്
നാമെല്ലാമിപ്പോള്‍
പൂര്‍ണ്ണ നഗ്നരുമാണ്.
നമുക്കിനി
പുതിയ ഉടുപ്പുകള്‍ വേണം
പുതുവസ്ത്രങ്ങള്‍ മെനയാന്‍
ഒരു പുതിയ തുന്നല്‍ക്കാരനെയും!
നസീര്‍ സീനാലയം |