|
പ്രണയം പോലെ , പ്രവാഹം പോലെ
കാലമേ.........
എന്നിലെ ഊര്‍ജ്ജപ്രവാഹത്തിലൂടെ
ഒഴുക്കിവിട്ട കടലാസുവഞ്ചികളാല്‍
എന്നെ നീ ക്ഷമിക്കാന്‍ പഠിപ്പിക്കൂ
കുതിച്ചുപായുന്ന വാഹനത്തിലെ
സ്ഫടികപാളിയുടെ ഇടയിലൂടെ
നീയെന്നെ സ്നേഹിക്കാന്‍ പഠിപ്പിക്കൂ
ജനലഴിക്കുള്ളിലെ മിഴിവെട്ടിച്ച നോട്ടമായി,
വിടര്‍ന്നനെറ്റിപ്പൂവുമായി......
സൂചിമുനപെയ്യുന്ന മഴയായി
ഉപേക്ഷിക്കപ്പെട്ട തോടിനുള്ളിലേക്ക്
ഒരു കടല്‍ ജീവിയെപ്പോലെ പ്രണയം
ഒളിച്ചുകടക്കുകയാണ്.
ഒരു വക്രതിയില്ലാത്ത മൌനം അതിനു കൂട്ടായി
പിന്നെ ഓര്‍മ്മകളെ വില്‍പനയ്ക്കു തയ്യാറാക്കുന്ന
കോഴികളെപ്പോലെ അനങ്ങാന്‍ വിടാതെ...
മരണം ജീവിതത്തെക്കാള്‍ കലാപരമെന്ന്
എനിക്കു പറഞ്ഞു തന്നവളേ
എന്നോട് ക്ഷമിക്കുക
പിന്തുടരാനാവാത്ത സമസ്യയായി
അതിപ്പോഴും അകലെ തന്നെയാണല്ലോ.
|
കവിതകള്‍ കൊള്ളാം, പ്രത്യേകിച്ചും രണ്ടാമത്തേത്. “ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നെന്ന്“ ഈ ലൈന്‍ ഒരു അധികപ്പറ്റുപോലെ. എങ്കിലും നല്ല കവിതകള്‍.