വെറുതെ..

illustration ഇന്നേ വരെ,
കള്ള് കുടിച്ചിട്ടില്ല.
മോഷ്ടിച്ചിട്ടില്ല.
ഒരു വിധത്തിലും
കുടുംബത്തെ
കഷ്ടപ്പെടുത്തിയിട്ടില്ല.

ഒരു രൂപ പോലും
ആര്‍ക്കും കൊടുക്കാനില്ല.
മടക്കിയിട്ടില്ല,
ഒരു ഭിക്ഷക്കാരനെയും.
വഴക്കിട്ടിട്ടില്ല,
മുഖം കറുപ്പിച്ചില്ല,
ഒരു കുഞ്ഞിനോടു പോലും.

നിന്ദിച്ചിട്ടില്ല,
ദൈവത്തെ;
വഴങ്ങിയിട്ടില്ല,
ഒരു കൊടിക്കും
വരുത്തിയിട്ടില്ല,
സ്നേഹത്തിന്നേറ്റക്കുറച്ചിലുകള്‍.

തന്നെ നോവിക്കും, വിധം
തന്നോടും,
ആരുമൊന്നും ചെയ്തിട്ടില്ല,
ഇന്നേ വരെ.

പിന്നെയെന്തിനാണ്
ഞാനീ വിവരക്കേട് ചെയ്യുന്നത്?
എന്തിനാണ്?
എന്തിനാണ്?

പാളത്തില്‍ കുറുകെ, കിടന്നിരുന്ന
അയാള്‍,
ചാടിയെഴുന്നേറ്റ്,
വീട്ടിലേക്ക്,
വലിച്ചു് നടന്നു...!

Pavithran Theekkuni

പവിത്രന്‍ തീക്കുനി
ആയഞ്ചേരി തപാല്‍
കോഴിക്കോട് - 673544
ഫോണ്‍: 9846105361

| Subscribe Tharjani
Submitted by രാജ് നായര്‍ (not verified) on Mon, 2006-01-09 11:08.

“എനിക്കും നിനക്കും ചേക്കേറുവാന്‍
തീമരച്ചില്ലകള്‍-
എനിക്കും നിനക്കും
കൊത്തിവിഴുങ്ങുവാന്‍-
നമ്മുടെ തന്നെ പച്ച ജീവിതം”

പവിത്രന്റെ ഈ വരികളില്‍ കവിതയുണ്ടെന്നു് കരുതിയവനാണു് ഞാന്‍. “വെറുതെ”യില്‍ കവിതയുണ്ടോ? ഓരോ വാക്കിനും ഇടയിലെ പുതിയ വരികള്‍ എടുത്തുകളഞ്ഞാല്‍ ഒരു “മിനി-കഥ”യെന്നു് വിളിക്കാം. അതോ ഈയിടെ കവിതകള്‍ കവിതകളാകുന്നില്ലെന്നുണ്ടോ?

Submitted by സുനില്‍ (not verified) on Mon, 2006-01-09 16:20.

ഹ ഹ ഹ! രാജ് പറഞെതില്‍ കൂറ്റുതല്‍ എനിക്കെന്ത്‌ പറയാനാ!

Submitted by Anonymous (not verified) on Tue, 2006-01-17 18:19.

valiya kaviyokkeyakumbol anganeyaa..enthu thonyaasam ezhuthiyaalum janam vaayicholum..

Submitted by Friend (not verified) on Tue, 2006-04-18 20:55.

Ente pavithra, aadhunikathayude peril ithrayum kattikkootan?

Submitted by Subair Valiyakammuttaketh (not verified) on Mon, 2006-06-05 16:21.

i feel this poem is good and not bad, but some explanation of some persons are invaluable and it will help to discourage the poets only............and be coperative to the poets,
with thanks....zubair valiyakammuttaketh, jeddah, saudi arabia.