തര്‍ജ്ജനി

കെ. പി. ചിത്ര

കാരുണ്യ, തോട്ടക്കാട്ടുകര P O, ആലുവ-8

ഇ-മെയില്‍: chithukp@gmail.com
ബ്ലോഗുകള്‍: www.raamozhi.blogspot.com www.photosecond.blogspot.com

Visit Home Page ...

കവിത

ലേബല്‍ - സൂര്യനഗരം, ഭയം, ഉപ്പിട്ട ചായ, കോട്ട

സൂര്യനഗരമോ
യാത്രയ്ക്ക് മുമ്പേയൊരു
ചിത്രം തന്നിട്ടു പോകൂ,
ചില്ലിട്ട് സൂക്ഷിക്കാനെന്ന്
കൂട്ടുകാര്‍ ചിരിക്കുന്നു.
ഭയമില്ലേയെന്ന്
വഴിപോക്കര്‍ തിരക്കുന്നു.
യാത്രയില്‍, വഴിയോരങ്ങളില്‍,
നെല്പാടങ്ങളില്‍ പോലും
കാക്കിവേഷങ്ങള്‍ കണ്ട്, നിങ്ങള്‍
സ്വന്തം നിഴലിനെപ്പോലും
തിരിഞ്ഞു നോക്കുന്നു.

സൂര്യ നഗരത്തിലെ
ഇടുങ്ങിയ തെരുവുകളിലൂടെ.
ചായം തേക്കാത്ത
മുഖങ്ങളുമായി, വീടുകള്‍
മനുഷ്യരും.

തിളങ്ങുന്ന കണ്ണുകളുള്ള
ഒരു കൊച്ചു പെണ്കുട്ടി
നിങ്ങള്ക്ക് സുഖമാണോയെന്ന്
ഉച്ചത്തിലിംഗ്ളീഷില്‍ ....

എങ്ങു നിന്നും
ആയിരം ജനല്ക്കണ്ണുകള്‍
നിങ്ങളെ മാടി വിളിക്കുന്നു,
വരൂ, ഉപ്പിട്ട ചായയും
ഷീര്മാലും കഴിച്ചിട്ടു
പോകാമെന്ന്...

ഉയരുന്ന ബാങ്ക് വിളി
നിറയുന്ന ചിറകടിയൊച്ചകള്‍
നിങ്ങള്‍ കണ്ണൊന്നേറ്റിയാല്‍
കാണാം, ജാമിയ മസ്ജിദിനപ്പുറം
കുന്നിന്‍ മുകളില്‍ അക്ബര്‍ കോട്ട.
രാത്രിയില്‍ തിളങ്ങുമത്.
വിളക്കാവാം,
ഉള്ളിലെ തടവുകാരുടെ
കണ്‍ തിളക്കവുമാവാം..
***************************************
സൂര്യനഗരം - ശ്രീനഗറിണ്റ്റെ പഴയ പേര്

ഷീര്മാല്‍ - കശ്മീരിലെ ഒരു പലഹാരം

ജാമിയ മസ്ജിദ് - 33,333 പേര്ക്ക് ഒരേ സമയം പ്രാര്ഥിക്കാനുള്ള സൌകര്യമുണ്ടിവിടെ

അക്ബര്‍ കോട്ട - കോട്ടയുടെ പാതി ഇന്ന് തടവറയായി ഉപയോഗിക്കുന്നു

Subscribe Tharjani |
Submitted by രാജു ഇരിങ്ങല്‍ (not verified) on Thu, 2010-01-28 16:52.

കവിത കുഴപ്പമില്ല.
“രാത്രിയില്‍ തിളങ്ങുമത്.
വിളക്കാവാം,
ഉള്ളിലെ തടവുകാരുടെ
കണ്‍ തിളക്കവുമാവാം..“

ഒന്നൂടെ ഈ അവസാന വരികള്‍ മിനുക്കാമായിരുന്നു എന്ന് തോന്നി. അങ്ങിനെ എങ്കില്‍ കൂടുതല്‍ ഭാവങ്ങള്‍ വന്നേനെ.
ആശംസകള്‍
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍