തര്‍ജ്ജനി

മുഖമൊഴി

തെരഞ്ഞെടുപ്പു് രാഷ്ട്രീയവും വികസനവും

തര്‍ജ്ജനിയുടെ ഈ ലക്കം വായിച്ചുത്തുടങ്ങുമ്പോള്‍ കേരളം ഒരു തെരഞ്ഞെടുപ്പു ചൂടിലായിരിക്കും. കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാ പാര്‍ട്ടികള്‍ക്കകത്തെയും തൊഴുത്തില്‍ കുത്തുകളും സ്വാര്‍ഥ താല്‍പര്യങ്ങളും മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നു. അഴിമതിക്കാരും കൊലപാതകികളും സ്ത്രീപീഢനക്കാരും സ്ഥാനാര്‍ത്ഥികളായി വരും എന്നു വ്യക്തമായി കഴിഞ്ഞു. ഇത്തരം ആലഭാരങ്ങള്‍ ഒരു അലങ്കാരം ആയി പോലും സ്വീകരിച്ചു കഴിഞ്ഞ രാഷ്ട്രീയ പാര്‍ട്ടികളുടെ നാടായിരിക്കുന്നു കേരളം.

കാര്‍ഷിക വ്യാവസായിക മേഖലകള്‍ കടുത്ത പ്രതിസന്ധിയിലാണ്‌.. അരി, ഗോതമ്പ്‌, പച്ചക്കറി തുടങ്ങിയ പ്രധാന ഭക്ഷണവസ്തുക്കളെല്ലാം പുറത്തുനിന്നു വരുത്തുകയും വിറ്റുകാശാക്കാവുന്ന നാണ്യവിളകള്‍ മാത്രം ഉത്‌പാദിപ്പിക്കുകയും ചെയ്യുന്നതാണ്‌ കേരളത്തിന്റെ സംസ്കാരം. നീണ്ടുനില്‍ക്കുന്ന ഒരു അഖിലേന്ത്യാ ബന്ദു വന്നാല്‍ പോലും കേരളീയര്‍ പട്ടിണിയിലാവും! വിദ്യാഭ്യാസം, കുടിവെള്ളം, ആരോഗ്യം പോലുള്ള ഏതാണ്ടെല്ലാ അടിസ്ഥാന മേഖലകളും സ്വകാര്യ മുതലാളിത്തത്തിനു അടിയറ വച്ചു കൊണ്ടിരിക്കുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം, ഇടത്തരകാരും ദരിദ്രരും തമ്മിലുള്ള അകലം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഭാഗത്തു കര്‍ഷക ആത്മഹത്യകള്‍ പെരുകികൊണ്ടിരിക്കുന്നു. ഒപ്പം ഉപഭോഗ സംസ്കാരത്തിന്റെ തൃഷ്ണകളില്‍ കുടുങ്ങി, പാപ്പരാക്കപ്പെട്ടു, ഇടത്തരക്കാരും കുടുംബത്തോടെ മരണം തെരഞ്ഞെടുക്കുന്നു.

സാമാന്യ ജനത നേരിട്ടുകൊണ്ടിരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു വിലപേശാന്‍ മത്സരിക്കുമ്പോഴും ഫലവത്തായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാവുന്നില്ല. സര്‍ക്കാരാകട്ടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സന്നദ്ധസംഘടനകളെ ഏല്‍പ്പിച്ചു സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും പിന്‍വാങ്ങി തുടങ്ങുന്നു. തന്റെ പ്രദേശത്തിനു വേണ്ട വികസനമെന്തെന്നും വേണ്ടാത്തതെന്തെന്നും തീരുമാനിക്കാനുള്ള അവകാശം അവിടുത്തെ ജനങ്ങള്‍ക്കില്ലെന്നും അടിച്ചേല്‍പ്പിക്കുന്നതു ചോദ്യം ചെയ്യാതെ സ്വീകരിക്കാനുള്ള ഉത്തരവാദിത്വമേ അവര്‍ക്കുള്ളൂ എന്നും പ്രമാണമാക്കപ്പെടുമ്പോള്‍ വികസനത്തിന്റെ പുതിയ പാഠങ്ങള്‍ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു. ഇതു നിര്‍മിക്കുവാനും നടപ്പിലാക്കാനും പ്രാദേശിക ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തിക്കും കൂട്ടായ്മക്കും മാത്രമേ കഴിയൂ. കക്ഷിരാഷ്ട്രീയത്തിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാനും ഇതാവശ്യമാണ്‌.

ഗിരിജ

Subscribe Tharjani |
Submitted by Jayaseelan (not verified) on Sun, 2006-04-02 08:20.

ഗിരിജ,
താങ്കള്‍ പ്രശ്നം അവതരിപ്പിച്ചു. അതിനോട്‌ നൂറു ശതമാനവും യോജിച്ചു കൊണ്ടു തന്നെ ചോദിക്കട്ടെ. എന്താണ്‌ പരിഹാരം? താങ്കള്‍ പറഞ്ഞ പ്രാദേശിക ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തി ഒരു പ്രദേശത്തേക്കുള്ള റോഡുകളിലൊ കുടിവെള്ള വിതരണത്തിലെ അവസാനിക്കുന്ന ഒരു കാര്യം മാത്രമാണ്‌. വര്‍ഗ്ഗീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി രാജ്യ സുരക്ഷയെപ്പോലും ബാധിക്കുന്ന മാറാട്‌ സംഭവങ്ങളിലെ അന്വേഷണത്തെയും, ബേപ്പൂറ്‍ കോഴിക്കോട്‌ സ്പോടനങ്ങളുടെ അന്വേഷണത്തെയും മരവിപ്പിച്ച അതെ സര്‍ക്കാരിനു തന്നെ വോട്ടു ചെയ്യുക എന്ന ഓപ്ഷന്‍ മാത്രമെ എനിക്കുള്ളു. (പ്രവാസിയായതുകൊണ്ട്‌ വോട്ടവകാശം ഇല്ല എന്നത്‌ മറ്റൊരു യാഥാര്‍ത്ഥ്യം.) കാരണം ഇന്നത്തെ ജനാധിപത്യത്തില്‍ കുറഞ്ഞ തിന്‍മയെ തിരഞ്ഞെടുക്കുക എന്ന ഓപ്ഷന്‍ മാത്രമെ ഒരു സാധാരണ വോട്ടര്‍ക്ക്‌ ഉള്ളൂ. അതുകൊണ്ട്‌ കേരളത്തില്‍ അവര്‍ രണ്ടു മുന്നണിയെയും മാറിമാറി പരീക്ഷിക്കുന്നു എന്ന്‌ മാത്രം. പ്രതിപക്ഷത്തിരുന്ന്‌ സാധാരണ ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടി കോടിക്കണക്കിനു രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച പാര്‍ട്ടി ഇനി ഭരണപക്ഷത്ത്‌ വന്നാല്‍ ആ വിഷയങ്ങളില്‍ ഒക്കെ എന്ത്‌ നിലപാടെടുക്കും എന്ന്‌ നമുക്ക്‌ കാത്തിരുന്ന്‌ കാണാം. ഒരു കാര്യത്തില്‍ സമാധാനിക്കാം. അടുത്ത അഞ്ച്‌ വര്‍ഷം പൊതുമുതല്‍ നശീകരണം കുറവായിരിക്കും. അടുത്ത ടേണ്‍ ഇടതുപക്ഷത്തിനാണ്‌ എന്ന വിശ്വാസത്തോടെ.

Submitted by jayaram (not verified) on Sun, 2006-04-02 18:07.

What Girija wrote is correct, what comment we have to tell for them.

Submitted by Smithy (not verified) on Mon, 2006-04-03 11:05.

This is not the problem of Kerala alone. Kerala is far better. We have to resist further manipulations.
Smithy

Submitted by siva prasad (not verified) on Mon, 2006-04-03 11:57.

It is good comments,but can you suggest any solution for that?

Submitted by arun (not verified) on Mon, 2006-04-03 11:59.

Since we people are orthodox,there is no solution

Submitted by Prashanth (not verified) on Mon, 2006-04-03 12:27.

Hello Girija,

I agree with your comments.

Absolutely right words.....

With Regards,
Prashanth.

Submitted by dileep (not verified) on Mon, 2006-04-03 14:32.

Girija is correct. The writer could not say any solutions to the crisis. I know why...he is also a slave of some political party.
All political parties arecorrupted. That is our problem. And the student politics leads to uneducated (= who learn nothing other than perishing public propery )peoples come to politics.
1. According to our system private sector is the best. A controlled capitalism can solve the provery. Communism, in any case will not work in any society but in theories.
2. The maximum age to become an MLA or MP should be 65, and to become a minister should be 60.

Submitted by Anonymous (not verified) on Mon, 2006-04-03 20:11.

Jayaseelaa
u r right. That girija is wrong

Submitted by Anonymous (not verified) on Mon, 2006-04-03 20:14.

We want Capitalism..and perish Communism....We want Capitalism..and perish Communism....We want Capitalism..and perish Communism....We want Capitalism..and perish Communism....We want Capitalism..and perish Communism....

Submitted by Jayaseelan (not verified) on Tue, 2006-04-04 06:58.

I don't know what you meant by this. I didn't said Girija is wrong. All I said was we have no other options otherthan elect the lesser evil.

Submitted by sakhav (not verified) on Wed, 2006-04-05 14:01.

go to the american hell, there will be more capitalist rascals like you.

Submitted by aravind (not verified) on Wed, 2006-04-05 16:48.

jayaseelan,
why are you asking this question? Dont you belong to kerala? Why can't you come down and start doing something? It is easy to remain as a NRI and ask silly questions.

Submitted by jayaseelan (not verified) on Thu, 2006-04-06 08:08.

So. what is your suggestion Aravind? Come back to Dog’s own country and start a new political party?

Submitted by Aravind (not verified) on Sat, 2006-04-08 13:55.

jayaseela...
i can't spoon feed you... go out and see for yourself what you can do. the capacity will vary from person to person. think and do something... instead of posting crappy comments in the comfort of your chair.

Submitted by അജ്ഞാതന്‍ (not verified) on Wed, 2006-04-12 18:28.

ഗിരിജ പറഞ്ഞത് പ്രസക്തമാണ്. വികസനത്തിന്റെ പുതിയ പാഠങ്ങളാണ് മലയാളി ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്നത്. ചെറുത്തു നില്‍പ്പുകളെ ചിതറിക്കുക എന്നതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നയം. വിദേശ സഹായം പറ്റുന്ന സന്നദ്ധ സംഘടനകളെയാണ് ഇതിനായി സമര്‍ത്ഥമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.

പലതും നമുക്ക് മുന്നിലുണ്ട്. ആദിവാസി സമരം നയിച്ച ജാനുവിന് മൊബൈല്‍ഫോണും രണ്ടു നില വീടും മറ്റ് ചില വഗ്ദാനങ്ങളും, കോതമംഗലം പെണ്‍‌വാണിഭക്കേസിലെ പെണ്‍കുട്ടിക്ക് വിദേശത്ത് ജോലി, ഐസ്ക്രീം റജിനക്ക് കാറും ബംഗ്ലാവും കൊണ്ടു നടക്കാന്‍ ഒരു ഭര്‍ത്താവും.

വാണിഭവും അഴിമതിയുമൊന്നും ഇപ്പോള്‍ ഒരു അയോഗ്യതയല്ലാതായിരിക്കുന്നു. സൂര്യനെല്ലി കത്തി നിന്നപ്പോഴാണല്ലോ പി ജെ കുര്യനെ ലോക്സഭയിലേക്ക് ജയിപ്പിച്ചു വിട്ടത്. ഐസ്ക്രീ കേസില്‍ പെട്ട കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം സകല വനിതാ സംഘടനകളും രംഗത്തിറങ്ങിയിട്ടും കൂടിയിട്ടേയുള്ളൂ. കോവളത്ത് നീലനെതിരെ ഒരു വനിതയെ തന്നെ രംഗത്തിറക്കിയിട്ടും നീലന്‍ ജയിച്ചു കയറി. അപ്പോള്‍ വോട്ടു ചെയ്യുന്നതിന് വേറേ എന്തൊക്കെയോ മാനദണ്ഡങ്ങള്‍ ഉണ്ട്.

വികസനം എന്നാല്‍ സ്മാര്‍ട്ട് സിറ്റി എന്നാണെന്നാണ് ഇപ്പോഴത്തെ മുദ്രാവാക്യം. പരമ്പരാഗത വ്യവസായങ്ങളെ തകര്‍ത്തുകൊണ്ട് ഉന്നയിക്കപ്പെടുന്ന ഇത്തരം മുദ്രാവാക്യങ്ങളെ തള്ളിക്കളയനുള്ള ആര്‍ജവം ഇത്തവണ ജനം കാണിക്കുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെ പ്രതീക്ഷിക്കുമ്പോഴും വിജയം നേടുന്നവര്‍ക്കിടയിലുള്ള ചില നേതാക്കളുടെ നിലപാടുകള്‍ ഭയമുണ്ടാക്കുന്നു.

Submitted by Anonymous (not verified) on Tue, 2006-05-02 19:11.

Having young leaders like Ganesh Kumar, Radhakrishnan, (both Ex ministers) etc. might make some good changes. I am a proud malayalee but sad to say we have no unity. LDF would have been good if they were not wasting public money, damaging property, using extreme violence and act against anything that others are doing. Some commenters above represent malayalee (including me) who (unintentionally though) irritates and criticise others who come to help. Malayalathil paranjaal "Doshaika Drikku". (Note to editor: if you can, please change that word in Malayalam font and take off this note in brackets).

Think as Human and then as Indians. Not just as Keralites. Rremember 'Balachandran chullikad's words "Brandu polum vishappu kazhinje varukayulloo". Have you felt hunger? If not, be alone and fast for a day and do a critical review of things around you and your actions on them. Then do what you feel is right. Try to see the good things in others (including the politicians) and appreciate it first and then tell the bad things.

All comments above show goodwill. So to summarise, I would say; First appreciate, and then help each other to improve