തര്‍ജ്ജനി

കവിത

ദിവസം

illustration അറക്കവാളിലൂടെ
കാലം
നിയന്ത്രിത വേഗത്തില്‍
വായ്ത്തലതിളക്കി
ചുറ്റിയോടിയിരിക്കെ
അറവുമേശയില്‍
പുറംകറുത്ത
അകംവെളുത്ത
തടിക്കഷണം
പിളര്‍ന്നുവീഴുമ്പോഴേ അറിയൂ
നടുവിലൂടെ വാള്‍പോയതും
ഒരു ദിവസം കഴിഞ്ഞതും
സുനില്‍ കൃഷ്ണന്‍
അല്‍-ഹസ
Subscribe Tharjani |
Submitted by vinod (not verified) on Sun, 2006-04-02 12:49.

Nice work sunil...your words demand contemplation and concentration from our linguistic senses, which our contemperory poems do not aim at commonly....thank you

Submitted by jayesh (not verified) on Mon, 2006-04-03 11:29.

Dear Sunil,

Thank you for this nice work. Short and thoughtful description.

Submitted by Benny (not verified) on Wed, 2006-04-05 19:48.

സുനിലിന്റെ കവിതകള്‍ എല്ലാം ഞാന്‍ വായിക്കുന്നുണ്ട്. ഇവിടെ ആരോ എഴുതിയിരിക്കുന്ന പോലെ, ഭാഷയുടെ കാര്യത്തിലും മറ്റും ഒരുപാട് ശ്രദ്ധിച്ചാണ് സുനിലിന്റെ എഴുത്ത്. താളമില്ലാത്ത (ബാഹ്യതാളം തന്നെ) കവിതകള്‍ ഒഴിവാക്കുന്ന കൂട്ടത്തിലാണ് ഞാന്‍. എന്നാല്‍ സുനിലിന്റെ വരികള്‍ക്ക് എന്തോ ആകര്‍ഷകത്വമുണ്ട്. സുനിലിനെ വായിച്ചു വായിച്ചു ഞാനെന്റെ സ്റ്റാന്‍ഡ് മറന്നുകളയുമോ എന്നാണ് പേടി.

സുനിലിനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

Submitted by രാജ് നായര്‍ (not verified) on Wed, 2006-04-05 23:50.

ബെന്നി
ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ചതു ബെന്നി പറഞ്ഞിരിക്കുന്നു. കഴിഞ്ഞ ലക്കത്തിലോ മറ്റോ പവിത്രന്‍ തീക്കുനിയുടെ ഒരു കവിത കണ്ടിരുന്നു. വരികള്‍ തമ്മിലുള്ള വിടവു തീര്‍ത്താല്‍ ഒരു കഥയെന്നു കഷ്ടി പറയാം, അത്ര തന്നെ. താളവും വൃത്തവുമൊന്നുമില്ലാതെ കുറേവരികള്‍ “പൊട്ടിച്ചിട്ടു” കവിത ചമയ്ക്കുന്നവരില്‍ നിന്നും ഏറെ വ്യത്യസ്തനാണു് സുനില്‍. നെറ്റിലെ കവികളില്‍ പിന്നെയിഷ്ടം ബ്ലോഗുകള്‍ എഴുതുന്ന “യാത്രാമൊഴി”യെയാണു്.

Submitted by സുനില്‍ (not verified) on Sat, 2006-05-06 22:48.

നന്ദി, വിനോദിന്‌, ജയേഷിന്‌, ബെന്നിക്ക് പിന്നെ രാജ് നായര്ക്കും