തര്‍ജ്ജനി

കവിത

കവിതാ ശകലങ്ങള്‍

illustration കണ്ണേ ഇനി മയങ്ങുക...
നല്ല കിനാക്കളുമായി എത്തുക
കണ്ടവ തന്നെയാണു വീണ്ടുമെന്നാകില്‍
സത്യമായിട്ടു ഞാന്‍ ചാനലുമാറ്റുമേ

* * * * *

കണ്ണുനീരിലും കാത്തിരിപ്പിലും
നിറങ്ങള്‍ നശിച്ച
കടലാസ്സുപൂക്കളാണിന്നെന്റെ
മോഹം.

* * * * *

പൊന്നോടക്കുഴലും, മയില്‍പ്പീലിയും
സ്വന്തമായിട്ടുള്ള തമ്പുരാനെ
ഒട്ടിയ വയറും, കൂപ്പി തേഞ്ഞുപോയ-
കൈകളുമുള്ള ഞങ്ങളുടെ കണ്ണുനീരിനു.
കാളിന്ദിതന്‍ അഴകില്ലാത്തതുകൊണ്ടാണോ
നീയും കനിയാത്തതു്..?

* * * * *

കാമുകിയില്ലാതെ സങ്കല്‍പ്പ കാമുകിയെ
പ്രണയിച്ചു പ്രണയിച്ചു
പ്രേമത്തിനു ഇന്നെനിക്കു കിട്ടാത്ത
മുന്തിരിയുടെ പുളിപ്പാണു്.

സുനില്‍ പടിഞ്ഞാക്കര
Subscribe Tharjani |