തര്‍ജ്ജനി

കവിത

പിരിയുമ്പോള്‍

illustration ഒരുകാതമെങ്കിലും വെറുതേ നടക്കുവാന്‍
അറിയാതെയാകിലും വേദനിപ്പിച്ചീടുവാന്‍
മൊഴിമാറ്റമില്ലാത്ത മൌനവുമായി നമ്മള്‍
ഇല വീണ വഴിയേ പതിയെ നടന്നു.

ഓര്‍ത്തുപോയൊരു വേള..
ഒരുമിച്ചു മടങ്ങവയ്യല്ലോ
ഇനിയേതു വഴിയിലും ഒത്തുച്ചേരില്ലല്ലോ...
നിഴലും പരസ്പരം വഴിമാറിടുന്നു.

വെറുതെയാണെങ്കിലും മിഴികളിടയുന്നു
ഉള്ളിലെചില്ലു വാതിലുകളടയുന്നു
പരസ്പരം ചിരിക്കുവാനറിയാതെ നമ്മള്‍
പകലിന്റെയോരത്ത് വൃഥാ കരഞ്ഞിരിക്കുന്നു.

ഒരു കാതമേയുള്ളു നീയെന്‍ തുണയായിനി,
അറിയാം...
ഇരുള്‍മൂടും ഇനിയീ വഴിയില്‍
തനിയേ ഞാന്‍ മടങ്ങുമ്പോള്‍.

പദ്മ സജു
Subscribe Tharjani |
Submitted by aniah (not verified) on Sun, 2006-04-02 02:00.

hi
nice poem
bu this can be added in light musical song section
cheers

Submitted by Wellwisher (not verified) on Fri, 2006-04-28 19:35.

Kudos!!!!

Padmaji, keep it up.... all the best!!!