മലമുകളില്‍നിന്ന്
നക്ഷത്രങ്ങളെ തൊടാവുന്ന
അകലത്തില്‍ നില്‍ക്കുമ്പോള്‍
എനിക്കു സ്വപ്നഭ്രംശമുണ്ടായി
ഖനനം ചെയ്യപ്പെടാതെ
ഭൂമിയുടെ അടി മടക്കുകളില്‍
അലിഞ്ഞു കിടന്ന സ്വര്‍ണത്തരികളെപ്പോലെ
കണ്ടെടുക്കപ്പെടാതെ
കടല്‍ഗര്‍ഭത്തില്‍ ഒളിഞ്ഞു കിടന്ന
മുത്തുപോലെ
ഞാന്‍ ഉറങ്ങിക്കിടന്നു
ഭൂമിയില്‍ മഴപെയ്യുന്നുണ്ടായിരുന്നു
രാത്രികാലങ്ങളില്‍
ചൂടും പ്രകാശവുമുള്ള ചിരിയുമായി
നക്ഷത്രങ്ങള്‍ എന്നെ തിരക്കുന്നുണ്ടായിരുന്നു
മഞ്ഞുപോലുള്ള ഒരു പക്ഷി
എന്റെ ചില്ലകള്‍ തിരഞ്ഞു തിരഞ്ഞ്
പറന്നു തളരുന്നുണ്ടായിരുന്നു
എന്റെ ലവണങ്ങള്‍ പതിച്ചു കിട്ടാത്തതില്‍
കാറ്റ് അസ്വസ്ഥനായിരുന്നു
കണ്ണാടിജനലിലൂടെ കടന്നു കയറി
ഒരു പ്രകാശകിരണം
എന്നാണെന്നെ വെളിപ്പെടുത്തുക
സൂചിമുഖികള്‍ കോളാമ്പിപ്പൂക്കളെ
ഉമ്മ വയ്ക്കുന്ന വേലിപ്പടര്‍പ്പുകള്‍ക്കുള്ളില്‍
തടവിലാക്കുക
പ്രണയത്തിന്റെ കടല്‍പ്പാട്ടു കേള്‍പ്പിച്ച്
എന്റെ നനഞ്ഞ മണലില്‍
ചിത്രം വരയ്ക്കുക?
|
Bit nice. Stands good compared to others in this issue. Still to improve.
Thanks
what does it sense????