തര്‍ജ്ജനി

ഡി യേശുദാസ്

http://olakkannada.blogspot.com
ഇ മെയില്‍ : manakkala.yesudas@gmail.com
ഫോണ്‍:
9446458166

Visit Home Page ...

കവിത

സുഹൃത്തുക്കളകള്‍

അല്‍ത്തൂസറോ
അള്‍സറോ
ആരാണയാള്‍?
ഓ ! തലപെരുത്തുകേറണു്
പി എസ് സി പരീക്ഷയില്ലായിരുന്നെങ്കില്‍
ഞങ്ങള്‍ അക്ഷരമേ മറന്നേനെ.

സൌഹൃദമെന്നോ
ഉപഭോഗിക്ക‘ത്ര’ന്നെ
പിരിയാനും മറക്കാനുമല്ലെങ്കില്‍
എന്തിനാ കൂട്ടു് ....

പ്രശ്നങ്ങളുടെ ഗാനാലാപനത്തിനൊത്തു്
തലയും ഉടലുമെടുത്തു കുലുക്കി
പെഗ്ഗില്‍ നിന്നു പെഗ്ഗിലേക്കൊഴുകി
ഒഴിവുകിട്ടുമ്പോഴൊക്കെ
അതാ... ഒരിതു്..

ആഗോളവത്കരണമോ
സംഘടനയോ, മുദ്രാവാക്യമോ
‘ബ്ഭ !’
അലമ്പാക്കരുതേ
തലയില്‍ കേറാത്തവ വലിച്ചിട്ടു് .....
ഭക്തി തിന്നുന്ന ഞങ്ങള്‍
ഫാന്‍സ് അസോസിയേഷനിലേയ്ക്ക്
ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.
ഒരാളിന്റെ ആയുസ്സ്
ഒരാളിന്റെ വിജയം
ഒരേയൊരാളിന്റെ മഹത്വം
ഒരു (ശവ) ശരീരത്തിലേയ്ക്കുള്ള’സംസ്കാര’വേദി
അവന്റെ അണ്ണാക്കിലെ സൌന്ദര്യശാസ്ത്രം
മറ്റെന്തു കുന്തം,
അവന്റെ ഉച്ഛിഷ്ടം പോലും
ഞങ്ങള്‍ക്കു വായ്ക്കരിയില്ലെങ്കിലും .......

Subscribe Tharjani |