ആസ്വാദനം

തണ്ണിമത്തനെ
പിളര്‍ന്നുവയ്ക്കും പോലെ
ജീവിതയാഥാര്‍ത്ഥ്യം
ലഭിക്കണമെന്നോ
ഹേ, സൌന്ദര്യ പിപാസു, നീ
ആസ്വദിച്ചു മയങ്ങീട്ടെന്ത്,
മധുരം തീക്ഷ്ണമെന്നുരിയാടീട്ടെന്ത്?
തന്‍കൊലചെയ്തവനെ
സ്വകാര്യതയില്‍ മുറിച്ചു വയ്ക്കുമ്പോള്‍
കവിതയിലുരുകിയിറ്റുമോ
നാടിന്റെ നെഞ്ചിലേയ്ക്ക്....
|
അര്‍ത്ഥാന്തരന്യാസം

വേദനയുടെ
ഇനിക്കലാണ്
വേദനിക്കലത്രേ !
വേദനിപ്പിക്കലോ
വേദനയുടെ
ഇനിപ്പിക്കലാണത്രേ !
അര്‍ത്ഥാപഹരണങ്ങളിങ്ങനെ...
|