"നമ്മളുടെ തലമുറക്ക് ഒരു പ്രത്യേകതയുണ്ട് : കുട്ടികളായിരിക്കുമ്പോള്‍ മുതല്‍ നമ്മളായിരുന്നു വീട്ടില്‍ എറ്റവും പ്രധാനപ്പെട്ടവര്‍. അച്ഛനുമമ്മയും അപ്പൂപ്പനും അമ്മൂമ്മയും അമ്മാവനും അമ്മായിയും വീട്ടുവേലക്കാരന്‍ കൂടി, നമുക്കു ചുറ്റും ഉപഗ്രഹങ്ങളായി പ്രദക്ഷിണം വച്ചിട്ടേയുള്ളു. സ്വാഭാവിക പരിണാമമെന്ന നിലക്ക് നമ്മുടെ തലമൂറയിലെ മഹാഭൂരിഭാഗം വെറും സ്വാര്‍ത്ഥരായി, തന്നിഷ്ടക്കാരും താന്തോന്നികളുമായി വളര്‍ന്നു. തനിക്കു ചുറ്റുമുള്ളത് ഒരു വിലയും തിരിചു കൊടുക്കാതെ ആഹരിക്കാനും ഭോഗിക്കാനും വെറും വിനോദത്തിനു തച്ചുടക്കാനുമുള്ളതെന്നവര്‍ വിശസിച്ചു. വയസ്സായി പ്രയോജനമില്ലാതായ അച്ഛനമ്മമാരെ അനാഥാലയത്തിലോ പുറമ്പോക്കിലോ കൊണ്ടു തള്ളി. പൊതുജനം കൊടുത്ത ചുങ്കത്തില്‍ നിന്നു ശമ്പളം സ്വീകരിക്കുന്ന കസേരയില്‍ കയറിയിരുന്ന് അവരെയുപദ്രവിച്ചു. കണ്ട അതിരുകള്‍ മുഴുവന്‍ കല്ലു നാട്ടി സ്വന്തമാക്കി. വഴിയേ പോകുന്ന സ്കൂള്‍ കുട്ടികളേയും പിടിച്ചു ഭോഗിച്ചു. ചോദ്യം ചെയ്യാന്‍ വന്നവരെ അടിച്ചോടിച്ചു. മണല്‍ വാരി വിറ്റു തടി വെട്ടി വിറ്റു. സ്വത്തു വീതിച്ചു തരാന്‍ ഭയന്ന അപ്പനെ കത്തി കാട്ടി വിരട്ടി അതുമെഴുതി വാങ്ങി വിറ്റു.
ഇതാ നമ്മള്‍!!
ഇരുപതൊന്നാം നൂറ്റണ്ടിന്റെ യുവത്വം! ചീഫ് സീയറ്റില്‍ കണ്ടു വേദനിച്ച ആ ലോകം തിന്നു മുടിക്കുന്ന ചിതല്‍പുറ്റുമനുഷ്യര്‍, നമ്മള്‍!!
നമുക്ക്, നാമെന്ന സ്വാര്‍ത്ഥതാമൂര്‍ത്തികള്‍ക്ക് കുഞ്ഞിനെ പെറാനാവില്ല. കുഞ്ഞിനു കൈയില്‍ വെറും നിഷ്കളങ്കതയല്ലാതെ ഒന്നുമില്ല. ബാങ്ക് ബാലന്‍സോ വറുത്ത ചെമ്മീനോ അയലത്തെ സുന്ദരിയേയോ ഒരു കുപ്പി മദ്യമോ വരുത്തിത്തരാന്‍ കുഞ്ഞിനാവില്ല. തുണി കഴുകിത്തരാനോ പാചകം ചെയ്തു തരാനോ ചെരുപ്പു തുടച്ചു തരാനോ കഴിവില്ലയതിന് അല്ലേ?
എന്നാല്‍ നമുക്ക് സുഖം മാത്രം ഊറ്റിയെടുക്കാം അതില്‍ നിന്ന് ബാദ്ധ്യതകളെയും ഉത്തരവാധിത്തങ്ങളേയും അരിച്ചു മാറ്റാം. ഈ സമൂഹത്തോടും നാം ചെയ്യുന്നതതു തന്നെയല്ലേ? മുന്‍ തലമുറയേയും വരും തലമുറയേയും ഒരുപോലെ മുടിച്ച് നമുക്ക് മാന്യനും സംസ്കൃതനും പരിഷ്കാരിയും ആധുനികനുമാവാം. ഞാന്‍ ജയിക്ക, എന്നുദരം ജയിക്ക എന്നിന്ദ്രിയങ്ങല്‍ ജയിക്കാ എന്‍ സുഖം വാഴ്ക. എനിക്കു ശേഷം പ്രളയമായാലെന്ത് ആണവ ശിശിരമായാലെന്ത്?" (കമന്റ്-ദേവരാഗം)
ദേവരാഗം പറയുന്നതില്‍ ശരിയുണ്ട്. അതാണിപ്പോഴത്തെ നാട്ടുനടപ്പ്. പക്ഷെ ഇതുവരെയുള്ള സദാചാരമൂല്യബോധങള്‍ക്കെതിരാണ് ഇത്. ഇക്കാലത്തിന്റെ മൂല്യബോധം ശരിയോ, പഴയ കാലം തന്ന ബോധം ശരിയോ?ഈയൊരു പ്രശ്നത്തില്‍ മാത്രമല്ല എനിക്കങനെ കണ്‍ഫ്യൂഷനുണ്ട്കുന്നത്. ഏതു ശരി ഏതു തെറ്റ് എന്ന് ചോദ്യം ഭ്ര്ന്തിലെ ചെന്ീത്തൂ (എന്റെ വ്യക്ക്തിപരമായ കാര്യമാണേയ്)
കേള്‍ക്കട്ടെ എല്ലാവരേയും..കാതോര്‍ത്തിരിക്കുന്നു.
പേരന്റിങ്ങിന്റെ ആഹ്ലാദങ്ങളിലേക്കു കടക്കുന്നില്ല.
കാരണങ്ങള്‍ പലപ്പോഴും കണ്ടെപ്പെടുകയാണു ചെയ്യാറ് അല്ലാതെ തീരുമാനങ്ങള്‍ കാരണം
മൂലമല്ല നടക്കറ്. അതുകൊണ്ട് കുഞ്ഞിനെ നോക്കി മെനക്കെടാന്‍ വയ്യ എന്നു പറയണതു,
മുന്‍പേ എടുത്ത (എടുക്കാന്‍ ഇഷ്ടപ്പെടുന്ന) തീരുമാനത്തിനു ചേര്‍ന്ന കാരണങ്ങള്‍
തിരഞ്ഞുപിടിക്കുന്നുവെന്നതെല്ലേ ശരി.
ആദ്യ കുഞ്ഞിനെ വച്ചു താമസിപ്പിക്കുന്നത് ഒരു പതിവായിട്ടുണ്ട്. കാരണങ്ങള്‍ പലതാണു.
ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള വിമുഖത (ഭയം)
യൌവ്വനം നഷ്ടമാകുമെന്ന ഭയം, പിന്നീടു ലോകം ഇവരെ പ്രായമായവരുടെ കൂട്ടത്തില്‍
കാണുന്നു, അപ്പോള്‍ പ്രായമാകുന്നതിലുള്ള(വയസ്സായി) ഭയം.
ജീവിതം കുറച്ചുകൂടിയാസ്വദിച്ചിട്ടു പോരെ (ഇതില്‍ കാര്യമില്ലേ?)
നഷ്ടമായേക്കാവുന്നുവെന്നു ഭയക്കുന്ന സ്വാതന്ത്ര്യങ്ങള്‍.
സാമ്പത്തിക അനിശ്ചിതാവസ്ഥ (അരക്ഷിതാവസ്ഥ)
വേറെയും കാണും. പക്ഷെ പലപ്പോഴും കാരണങ്ങളായി ഇതുന്നുമല്ല പറയാറ് പകരം ചില
പൊങ്ങച്ച ഡയലോഗുകളാണെന്നു മാത്രം.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരം ഇതിലെവിടെയൊക്കെയോ കുരുങ്ങിക്കിടക്കുന്ന ഒന്നല്ലേ. നിലനില്‍പ്പിനനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നത് പരിണാമത്തിന്റെ ഒരു ഭാഗമായി കാണേണ്ടതാണു്. വ്യക്തിസ്വാതന്ത്ര്യം സാമൂഹിക കാഴ്ചപ്പാടുകളുമായി കലഹിക്കുന്ന സ്ഥിരകാഴ്ചയാണിവിടെയും പൊന്തിവരുന്നത്.
അപ്പോള്‍ ദേവന്‍ പറഞ്ഞ വ്യക്തിയിലേക്കുള്ള ചുരുങ്ങല്‍ (ആന്റി സൊഷ്യല്‍)
മനപ്പൂര്‍വ്വമല്ലെങ്കിലും യാഥാര്‍ത്ഥ്യം തന്നെയാണു്. അബോധമായി പുറത്തുവരുന്ന മറ്റൊരു
വൈകൃതം. ഇന്നത്തെ വ്യവസ്ഥിതി നിലനിര്‍ത്തുവാന്‍ ഇതൊരു ആവശ്യം കൂടിയാണു്. മതങ്ങളുടേയും ആത്മീയതയുടേയും തള്ളിക്കയറ്റം ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണു്. സാമൂഹികമൂല്യങ്ങളുടെ വിടവില്‍ തിരുകി വയ്ക്കപ്പെടുന്നവ.
പ്രകാശ് കാരാട്ടും ബൃന്ദാ കാരാട്ടും കുഞ്ഞുങ്ങള്‍ വേണ്ട എന്നു വച്ചത് സാമൂഹിക സേവനത്തിനതു തടസ്സമാകൂം എന്നു വച്ചിട്ടാണ്. സം ന്യാസത്തില്‍ കുഞ്ഞുങ്ങളുടെ ത്യാഗം കൂടി പെടും. കാരണം, സ്വന്തമായുള്ള ഒന്നുണ്ടെന്ന ബോധം സ്വാര്‍ത്ഥത വളര്‍ത്തും. പിന്നെ ആര്‍ത്തി. മൂന്നാമത്തേതും പ്രധാനമായി തോന്നുന്നതുമായ ഒരു കാര്യം, ഇവിടെ ഇന്ത്യയില്‍ എങ്ങനെ ഒരു കുഞ്ഞിനെ ആധിയില്ലാതെ വളര്‍ത്തും എന്നതാണ്. അത് അതീവ സങ്കീര്‍ണ്ണമായ ഒരു കാര്യവുമാണ്.