തര്‍ജ്ജനി

തര്‍ജ്ജനി

അക്ഷരങ്ങളിലൂടെ
പ്രതിരോധം തീര്‍ക്കുന്ന മലയാളിയ്ക്ക്‌,
ഇനിയും കെട്ടടങ്ങാത്ത സത്യത്തിന്റെ
ചൂണ്ടുവിരലുമായി ഞങ്ങളെത്തുന്നു.
അക്ഷരം വാണിഭക്കാരന്റെ തുലാസ്സിലേയ്ക്ക്‌ ലേലം
ചെയ്യപ്പെടുമ്പോള്‍ നിശ്ശ്ബ്ദരാകാനാവില്ല.
വായനയും അക്ഷരവും പ്രണയമായി സൂക്ഷിക്കുന്ന
ഇനിയും നന്‍മ വറ്റാത്ത മനസ്സിന്‌,
എഴുത്തിന്റെ പുതിയ വര്‍ണ്ണ വൈവിധ്യമാണ്‌ പകരം തരാനുള്ളത്‌.
കാഴ്ച്ചവട്ടങ്ങള്‍ ചാനലൈസ്‌ ചെയ്യുന്ന പുതിയ ലാവണങ്ങളില്‍
കലയും സാഹിത്യവും രാഷ്ട്രീയവും
വിപണിയല്ലെന്ന തിരിച്ചറിവ്‌ മലയാളിയ്ക്ക്‌ നല്‍കുന്ന
അന്വേഷണത്തിന്റെ ഭാഗമാണ്‌ തര്‍ജ്ജനിയും തേടുന്നത്‌.
ഇത്‌, സത്യത്തിന്റെ സ്വത്വബോധത്തിന്റെ
ഭാഷയുടെ ഇനിയും വറ്റാത്ത തെളിനീരാണ്‌.
പ്രിയമിത്രമേ
ഈ നന്‍മയ്ക്ക്‌ മനസ്സു കൊണ്ട്‌
പ്രാര്‍ത്ഥനകള്‍ സമ്മാനിക്കുക.

എഡിറ്റര്‍, തര്‍ജ്ജനി.

തര്‍ജ്ജനിയിലേയ്ക്ക്‌ നിങ്ങളുടെ സൃഷ്ടികള്‍ editor@chintha.com എന്ന വിലാസത്തില്‍ അയയ്ക്കുക.