തര്‍ജ്ജനി

താളിലകള്‍

ഭൂതകാലത്തിന്റ മഞ്ഞ്‌ പെയ്തു ഒഴിയുകയാണ്‌,
മനസിന്റ താളിലയില്‍നിന്നു വീണുടയാന്‍
ഇനി ഒന്നും അവശേഷിക്കുന്നില്ല.
കനവിന്റ മണല്‍ പരപ്പില്‍ ഞാന്‍ തീര്‍ത്ത
സ്വപ്നസൌധം ഏകയായി തെളിയുകയാണ്‌.
സ്വപ്നങ്ങളേക്കാള്‍ വ്യര്‍ഥമാണു നീ
എന്ന തിരിച്ചറിവില്‍
ഉണര്‍വിന്റ ഈ യാമങ്ങളില്‍
ഇനി നമുക്കു മാനം കാണാതെ
ഓര്‍മ്മകളെ പെറ്റടുക്കാന്‍
മയില്‍പീലി തുണ്ടുകള്‍ സൂഷിക്കാതിരിക്കാം.
പകരം, അന്യോന്യം മഷിതണ്ടുകള്‍ തേടാം
'ക്രിഷ്ണാ', 'രാധാ' പൂക്കള്‍ കൊഴീഞ്ഞുവീണാ
ഗ്രാമത്തിന്റ ഊടുവഴികളിലും
ദേശവിളക്കിന്റ കസവണിഞ്ഞ താലനിരയിലും
എന്നെത്തേടാറുള്ളാ മിഴികളില്‍
അപരിചിതത്വം കൂടുകൂട്ടുന്നതിനും മുന്‍പേ
എന്റ ജാലക തിരശ്ശീലയൊടുള്ളാ നിന്റെ
പരാതി തീരും മുന്‍പേ,
എല്ലാം മായ്ച്ചു നീ മറയും മുന്‍പേ
പ്രിയ ബാല്യകാല സഖീ,
ഞാന്‍ പടിഞ്ഞാറേ വരമ്പിറങ്ങി നടന്നേയ്ക്കാം
കാവിലെ കരിന്തിരി പൊലെ
സൂര്യനൊടൊപ്പം മറഞ്ഞേയ്ക്കാം

[താളിലയിലെ മഞ്ഞുകണങ്ങളെപൊലെ സ്വപ്നങ്ങള്‍
സുക്ഷിച്ചവര്‍ക്കും, പിന്നെ അവയുടെ നൈമിഷികതയില്‍
വേദനിച്ചവര്‍ക്കും]

സുനില്‍ പടിഞ്ഞാക്കര, വരവൂര്‍
വിലാസം:- Bharuch (Gujarat), Mob: 09426847043, sunilvvr@yahoo.com

Submitted by Sunil Krishnan (not verified) on Fri, 2005-04-08 22:58.

Dear Sunil,
Nice poem. Brillently indicate the pain of losses. Heei,care I do now know her also.

keep on writing. congrats.

Submitted by Sunil Padinjakara (not verified) on Sat, 2005-04-09 09:25.

Thanks a lot and it gives me much fillip and pleasure to see that people read me.

Submitted by indra (not verified) on Wed, 2012-01-18 08:54.

തന്നെ തിരയുന്ന ആ മിഴികള്‍ അവഗണിച്ച് ശരിക്കും അകലാന്‍ കഴിഞ്ഞോ അയാള്‍ക്ക്?