![]() |
|||||
ചേരുവകള്‍:
| വൃത്തിയാക്കിയ പുതിനയില | 50 ഗ്രാം |
| വാളന്‍പുളി (tamarind) | 1 റ്റീസ്പൂണ്‍ |
| അരച്ച തേങ്ങ | 2 ടേബിള്‍ സ്പൂണ്‍ |
| തക്കാളി | 10 ഗ്രാം |
| പച്ചമുളക് | 2 എണ്ണം |
| (എരിവ് കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ഉപയോഗിക്കാം-രുചി ബാലന്‍സ് ചെയ്യുന്നത് പച്ചമുളകാണ്) | |
| ഇഞ്ചി | 5 ഗ്രാം |
| ഉപ്പ് | പാകത്തിന് |
| കടല (പൊട്ടുകടല – ചന്നാ ഡാല്‍) | 2 ടീസ്പൂണ്‍ |
പാചകം ചെയ്യുന്ന രീതി
പുതിനയിലയും തക്കാളിയും ഇഞ്ചിയും ചെറുതായി അരിയുക.
മേല്‍ പറഞ്ഞ ചേരുവകളെല്ലാം കൂടെ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.
ഷെഫ് നാഗരാജ് – സൌത്തിന്ത്യന്‍ ഷെഫ് – ബാരക്കുട ബീച്ച് റിസോര്‍ട്ട്. യു.എ.ഈ.
(തമിഴ്‌നാട് കാരൈക്കുടി സ്വദേശി. കഴിഞ്ഞ 2 വര്‍ഷമായി ബാരക്കുട ബീച്ച്‌റിസോര്‍ട്ടില്‍ ജോലി ചെയ്യുന്നു)