![]() |
|||||
ചേരുവകള്‍
| ചെറിയ ഇനം ചുവന്നുള്ളി | കാല്‍ കപ്പ് |
| തിരുമ്മിയ തേങ്ങ | അര കപ്പ് |
| എണ്ണ | ഒരു ടീസ്പൂണ്‍ |
| ഉഴുന്നുപരിപ്പ് | 3 ഡെസ്സേര്‍ട്ട് സ്പൂണ്‍ |
| കടല പരിപ്പ് | ഒരു ഡെസ്സേര്‍ട്ട് സ്പൂണ്‍ |
| ഉണക്കമുളക് | മൂന്ന് |
| പൊടിയുപ്പ് | അര ടീസ്പൂണ്‍ |
| വാളന്‍ പുളി | കാല്‍ ടീസ്പൂണ്‍ |
പാകം ചെയ്യുന്ന വിധം
എണ്ണ ചൂടാകുമ്പോള്‍ ഉഴുന്നുപരിപ്പും കടലപരിപ്പും ചുവക്കുന്നതുവരെ വറത്തെടുക്കുക. എന്നിട്ട് അത് നന്നായി പൊടിച്ച് ചുവന്നുള്ളി, തിരുമ്മിയ തേങ്ങ, ഉണക്കമുളക്, വാളന്‍പുളി, ഉപ്പ് എന്നിവയോട് കൂട്ടി ചേര്‍ത്ത് ചമ്മന്തി അരച്ചെടുക്കുക. (മയത്തില്‍ അരയ്ക്കരുത് )
റീമ.എം.ദാസ്